സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനും,മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ധാര്‍മ്മികതയുടെ ഒരംശമെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ രാജിവെച്ചൊഴിയാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്.പി.പി ആലി, ടി.ജെ ഐസക്,സി.ജയപ്രസാദ്,ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി,എസ്.മണി,പി.വിനോദ്കുമാര്‍,സുനീര്‍ ഇത്തിക്കല്‍,ഡിന്റോ ജോസ്,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.