കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്

0

മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. എന്‍. രമേശന്‍ രാജി വെച്ച് സി. പി. എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. കോണ്‍ഗ്രസ്
നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രമേശന്‍ പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി ബി സുരേഷ്, പൂതാടി ലോക്കല്‍ സെക്രട്ടറി എ വി ജയന്‍, വാകേരി ലോക്കല്‍ സെക്രട്ടറി സി കെ അയ്യൂബ് എന്നിവരുംവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ജനാധിപത്യ പാര്‍ട്ടി എന്നാണ് അവകാശവാദമെങ്കിലും വ്യക്തിതാല്‍പര്യങ്ങളുടെ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തവണ പൂതാടി മണ്ഡലം പ്രസിഡന്റ്, പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രമേശന്‍ നിലവില്‍ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, ചെത്തു തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയുമാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാ നാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഔദ്യോഗിക സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വെച്ച് കെപിസിസി പ്രസിഡണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്.യുവജനതാദള്‍ മുന്‍ ജില്ല ജോയിന്റ് സെക്രട്ടറി ബാബു കുന്നുംപുറം, ഗോപി തോട്ടുംകര എന്നിവരും സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!