വിവിധ പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്ന എട്ട് കുടുംബങ്ങള്‍ക്ക് സ്വീകരണം നല്കി.
തിരുനെല്ലി പഞ്ചായത്തില്‍ തൃശ്ശിലേരിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്ന എട്ട് കുടുംബങ്ങള്‍ക്ക് സ്വീകരണം നല്കി.തൃശ്ശിലേരി പ്ലാമൂലയില്‍ ചടങ്ങ് ഏരിയ സെക്രട്ടറി പി.വി.ബാലകൃഷ്ന് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറി സി. ആര് സതിഷ് ബാബു അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ ശ്രിജ ഉണ്ണി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജിതിന് കെ ആര്, തൃശ്ശിലേരി ലോക്കല്‍ സെക്രട്ടറി ബിജു കുഞ്ഞുമോന് പ്ലാമൂട് ബ്രാഞ്ച് സെക്രട്ടറി കാര്വര്ണ്ണന് തൃശ്ശിലേരി മേഖലാ സെക്രട്ടറി വിഷ്ണു എ. കെ എന്നിവര്‍ സംസാരിച്ചു.