അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍. കോറോണ കാലത്ത് കര്‍ശന ജാഗ്രതയിലാണ് കുഞ്ഞുങ്ങള്‍ ആദ്യക്ഷരം കുറിച്ചത്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് വിദ്യാരംഭത്തിന് ക്ഷേത്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ഇത്തവണ ഒരുങ്ങിയത്.
വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ കൊട്ടയം ജില്ലയിലെ പനച്ചിക്കാടും കര്‍ശനമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാരംഭം നടക്കുന്നത്. കുരുന്നുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടോക്കണ്‍ വഴിയാണ് പ്രവേശനം. ഒരു കുട്ടിക്കൊപ്പം പരമാവധി നാല് പേരെ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.
തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. തലസ്ഥാനത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം,ശംഖുമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നുണ്ട്.പ്രസിദ്ധമായ തൃശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ ഇത്തവണ ആഘോഷങ്ങളില്ല. ഒരു കുട്ടിയെ മാത്രം എഴുതിനിരുത്തി ചടങ്ങ് പൂര്‍ത്തിയാക്കും. ദര്‍ശനത്തിനും നിയന്ത്രണങ്ങള്‍ ഉണ്ട്. അത്തം നാളിലും മഹാ നവമിക്കും ഒഴിച്ച് എല്ലാദിവസവും വിദ്യാരംഭം നടക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് തിരുവുള്ളക്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. വര്‍ഷം തോറും വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കാനെത്തും. എന്നാല്‍ ഇത്തവണ ചടങ്ങ് മാത്രമായാണ് ആചാരങ്ങള്‍ നടത്തുക. ദര്‍ശനത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്.