ജവാന്‍ വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപം നാടിന് സമര്‍പ്പിച്ചു

0

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി വസന്തകുമാറിനായി നിര്‍മിച്ച സ്മൃതി മണ്ഡപം മന്ത്രി ടി പി രാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു.നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന ഭീകരവാദത്തിനെതിരെയും തീവ്രവാദ ത്തിനെതിരെയും, വര്‍ഗീയതക്കെതിരെയും നാടിനെ യോജി പ്പിക്കുന്നതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി പറഞ്ഞു.

വൈത്തിരി പഞ്ചായത്ത് 8 ലക്ഷം രൂപ ചിലവില്‍ ആണ് ധീര ജവാന്‍ പഠന കാലം ചിലവഴിച്ച ലക്കിടി ജി എല്‍ പി സ്‌കൂളില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്. വരും ദിവസങ്ങളില്‍ സ്മൃതി മണ്ഡപം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കേ ണ്ടിവരുമെന്നും അതിനാവശ്യമായ ക്രമീകരണങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സ്്കൂള്‍ ഹെഡ് മാസ്റ്റര്‍ പി കെ കരീം വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ ,ജവാന്‍ വി വസന്തകുമാറിന്റെ അമ്മയും ഭാര്യയും. തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!