കോവിഡ് വ്യാപനം പാടെ തകര്‍ത്ത നിര്‍മ്മാണമേഖല കരകയറാനാകാതെ പ്രതിസന്ധിയിലാണെന്ന് ജില്ലാ സി .ഡബ്ല്യു .എസ്.എ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സിമന്റ് കമ്പനികളുടെ ഗോഡൗണുകളില്‍ ലക്ഷക്കണക്കിന് സിമന്റ് കെട്ടി കിടക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് നല്‍കാതെ വില കൂട്ടാം എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മുന്നോട്ടു പോകുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
കോവിഡിന്റെ തുടക്കത്തില്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെ ട്ടെങ്കിലും നിര്‍മ്മാണ മേഖല പതിയെ ഉണര്‍ന്നു വരാന്‍ തുടങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി. അനിശ്ചിത ത്വത്തി ലായ നിര്‍മ്മാണങ്ങള്‍ പലതും ധ്രുതഗതിയില്‍ പൂര്‍ത്തി യാക്കാന്‍ ഇരിക്കെയാണ് ഇരുട്ടടിയായി പ്രമുഖ സിമന്റ് ഡീലര്‍മാര്‍ സിമന്റ് ഇറക്കാതെ സമരം ചെയ്യുന്നത്. ഡബ്ല്യു എസ് എ സംസ്ഥാന കമ്മിറ്റി അംഗം സജി മാനന്തവാടി, കല്‍പ്പറ്റ മേഖല സെക്രട്ടറി റോബിന്‍സണ്‍, കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് അനൂപ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.