പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

0

ഒരു കുടുംബത്തിന് ഒരു അടുക്കളത്തോട്ടം എന്ന ലക്ഷ്യവുമായി കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ കീഴിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.
പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ നിര്‍വഹിച്ചു.

സെന്റ് കമ്മീലിയന്‍സ് സഭയുമായി സഹകരിച്ച് വിഷവിമുക്ത പദ്ധതികള്‍ ഉല്പാദിപ്പിക്കുന്ന ലക്ഷ്യത്തോടു കൂടിയാണ് ഒരു കുടുംബത്തെ ഒരു പച്ചക്കറി അടുക്കളത്തോട്ടം എന്ന ആശയം നടപ്പിലാക്കുന്നത്.

ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ ബിജു അധ്യക്ഷത വഹിച്ചു. കമ്മിലിയന്‍സ് സഭ ഡയറക്ടര്‍ ഫാദര്‍ ജോഫ്രി നാകുഴിക്കാട്ട്, ഫാദര്‍ ടിബിന്‍ ചക്കുളത്തില്‍, കൈക്കാരന്മാരായ സിജോ ചിറ്റിലപ്പള്ളി ജോഷി കപ്യാര് മല മാത്യു പള്ളത്ത് വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!