ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറില്ല:ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍

0

വെറ്റിനറി സബ്ബ് സെന്ററില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറില്ല. ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍, മാനന്തവാടി നഗരസഭക്ക് കീഴിലെ പിലാക്കാവ് സബ്ബ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍

20 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പണം പിരിച്ച് നല്‍കി സ്ഥലമെടുത്ത് സബ്ബ് സെന്റര്‍ ആരംഭിച്ചത്. 500 ഓളം ക്ഷീര കര്‍ഷകരാണ് പ്രദേശത്ത് ഉള്ളത്. ബീജധാനം, കുളമ്പ് രോഗ പ്രതിരോധ കുത്തി വെയ്പ്പ്, വിരമരുന്ന് വിതരണം എന്നിവയെല്ലാം ഈ സെന്റര്‍ വഴിയാണ് ലഭിച്ച് കൊണ്ടിരുന്നത്.

എന്നാല്‍ ഒരാഴ്ച മുമ്പ് ഇവിടെ ഉണ്ടായിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ബത്തേരിയിലേക്ക് സ്ഥലം മാറ്റുക യായി രുന്നു. ഇതൊടെയാണ് ക്ഷീര കര്‍ഷകര്‍ ദുരിതത്തിലായത്. പ്രതിരോധ കുത്തി വെയ്പ്പ്, മരുന്ന്, ചികിത്സ എന്നിവ ക്കെല്ലാം പ്രദേശ വാസികള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടി വെറ്റിനറി ആശുപത്രിയില്‍ എത്തേണ്ട സ്ഥിതിയാണ്.

ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനൊ ടൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് വളരെയെറെ ബുദ്ധിമുട്ടുകളും സൃഷ്ട്ടിക്കുകയാണ്.

കോവിഡ് കാലത്ത് സാധാരണക്കാരായ നിരവധി പേര്‍ക്ക് താങ്ങും തണലുമായത് ക്ഷീരമേഖലയായിരുന്നു.അതെ സമയം സെന്ററിലെ പ്രധാന ജീവനക്കാരനെ സ്ഥലം മാറ്റുകയും മറ്റൊരാളെ നിയമിക്കാതിരിക്കുകയും ചെയ്ത നടപടി സെന്റര്‍ ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നതായും ഇത് എന്ത് വില കൊടുത്തും തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!