വൈറോളജി ലാബ് ഡി.എം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു

0

കോവിഡ് 19 വൈറസ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ആശ്വാസമായി ആര്‍ ടി പി സി ആര്‍ പരിശോധനക്കുള്ള എന്‍ എ ബി എല്‍ അംഗീകാരത്തോടെയുള്ള വൈറോളജി ലബോറട്ടറി ഡി എം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു.ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിച്ചു.

ജില്ലയിലെ കോവിഡ് പരിശോധനകള്‍ക്കായി നല്ലൊരു ശതമാനവും ഇപ്പോള്‍ ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ്. ഇതിനായി എടുക്കുന്ന കാലതാമസവും അധിക ചിലവുകളും വൈറോളജി ലബോറട്ടറി ആരംഭിച്ചതോടെ നിയന്ത്രിക്കാനാകും.നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായിരിക്കും ഡി എം വിംസിലും ആര്‍ ടി പി സി ആര്‍ പരിശോധനക്ക് ഈടാക്കുന്നത്. 4 മണിക്കൂര്‍ എടുക്കുന്ന ഒരു ടെസ്റ്റ് സൈക്കിളില്‍ 90 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകും. മറ്റ് വൈറോളജി ലാബുകളില്‍ നിന്നും വ്യത്യസ്തമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഇവുടുത്തെ ലാബില്‍ ഒരുക്കിയിട്ടുണ്ട്.എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, , ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, , വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് സജീവന്‍, സെക്രട്ടറി നിസാം, അസോസിയേറ്റ് പ്രാഫസര്‍ ഡോ. ദീപ്തി, കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. വാസിഫ് മായിന്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിത രായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!