തവിഞ്ഞാലിന്റെ ജനകീയ കൃഷിഓഫീസര്‍ പടിയിറങ്ങി
തവിഞ്ഞാലിന്റെ ജനകീയ കൃഷി ഓഫീസര്‍ ചുരമിറങ്ങി.കൃഷിക്കാരെയും കൃഷിഭവനെയും ഒരു കുടക്കീഴിലാക്കി മാറ്റിയ ജനകീയ കൃഷി ഓഫീസര്‍ കെ.ജി.സുനില്‍ സ്ഥലം മാറി പോയത് തവിഞ്ഞാല്‍ പഞ്ചായത്തിന് തന്നെ തീരാനഷ്ടമെന്ന് കര്‍ഷകര്‍. സ്ഥലം മാറിപോയ കൃഷി ഓഫീസര്‍ക്ക് തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പും നല്‍കി.
2017 സെപ്റ്റംബര്‍ 26 ന് തവിഞ്ഞാലില്‍ കൃഷി ഓഫീസറായി ചാര്‍ജെടുത്ത കൃഷി ഓഫീസര്‍ കെ.ജി.സുനില്‍ കൃഷിഭവന്‍ കര്‍ഷകരുടെ വീടാക്കി മാറ്റുകയാണ് ചെയ്തത്.
കര്‍ഷകര്‍ക്കൊപ്പം പാടത്തും പറമ്പത്തും ഒപ്പം നിന്ന് പ്രവര്‍ത്തിച്ച ഓഫീസര്‍ കര്‍ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു. സംസ്ഥാനത്ത് തന്നെ വാഴക്കൃഷി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിനെ ഒന്നാമതെത്തിച്ചു.
പച്ചക്കറിയും നെല്‍കൃഷിയുടെയും വിസ്തൃതി ഇരട്ടി യാക്കി.പ്രളയം തകര്‍ത്തെറിഞ്ഞ ശിവഗിരി കുന്നിലെ 22 ഏക്കര്‍ കൃഷിയിടം കീസ്റ്റോണ്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കി.
കൊളത്താട പയര്‍ സംസ്ഥാന സര്‍ക്കാരിന്റെ പരമ്പരാഗത വിത്തിനങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തി കര്‍ഷകര്‍ക്ക് നേട്ടമാക്കിയ കൃഷി ഓഫീസര്‍.
പേരിയ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ തവിഞ്ഞാല്‍ മോഡല്‍ നേന്ത്രക്കുല, പച്ചക്കറി സംഭരണം നടപ്പിലാക്കി. ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ കേന്ദ്രം പേര്യയില്‍ ആരംഭിച്ചു.അങ്ങനെ നിരവധി പദ്ധതികള്‍ നടപ്പാക്കി പഞ്ചായത്തിന്റെയും കര്‍ഷകരുടെയും മനസില്‍ ഇടം നേടിയാണ് കൃഷി ഓഫീസര്‍ ചുരമിറങ്ങി കേളകം കൃഷി ഓഫീസറായി ചാര്‍ജെടുത്തത്.
തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ഓഫീസര്‍ക്ക് യാത്രയയപ്പും നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.