ദേശീയ തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടിക്ക് തുടക്കമായി ഒരു വാര്‍ഡില്‍ നിന്നും 4 പേര്‍

0

ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ധ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റുന്നതിന് പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലയില്‍ ആദ്യമായി എടവക പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു വാര്‍ഡില്‍ നിന്നും 4 പേരെയാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ജൈവ വൈവിധ്യ പരിപാലന സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വീടുകളിലെ ജൈവ വളം കമ്പോസിറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ളവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെറുവയലില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂടമ്പത്ത് അധ്യക്ഷനായിരുന്നു.ജില്‍സന്‍ തൂപ്പുംകര, ആശ മെജോ, ആമിന അവറാന്‍, ഷമീല്‍, മേരി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!