പുല്‍പ്പള്ളി വണ്ടിക്കടവ് വനാര്‍ത്തിയില്‍ വാനരക്കുട്ടം തേന്‍ക്കുടുകള്‍ നശിപ്പിച്ചു വന്യജീവി സങ്കേതത്തില്‍ നിന്നു കൂട്ടത്തോടെയിറങ്ങിയ കുരങ്ങുകളാണു കന്നാരം പുഴയോരത്ത് തേന്‍ കൂടുകള്‍ തകര്‍ത്തത്.
പത്തോളം കുടുകള്‍ നശിപ്പിച്ചുവെന്ന് ഉടമ തറയില്‍ പാപ്പച്ചന്‍ പറഞ്ഞു. വന്യ ജീവി സങ്കേതത്തിനരികെ തേന്‍ കുടുകള്‍ സ്ഥാപിച്ച് അതില്‍ നിന്നാണ് തേന്‍ സംഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരടികളിറങ്ങി പലരുടെയും തേന്‍ കുടുകള്‍ നശിപ്പിച്ചിരുന്നു. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി. അടച്ചുറപ്പില്ലാത്ത വീടുകള്‍ക്കുള്ളില്‍ പ്രവേശിച്ച് സാധനങ്ങളെല്ലാം നശിപ്പിക്കുന്നത് പതിവാണ്.മാനും പന്നിയും കൃഷിയിടത്തില്‍ വരുത്തുന്ന നാശങ്ങള്‍ക്കും കണക്കില്ല. ഒരു തേങ്ങ വീണാല്‍ നേരം പുലരും മുമ്പെ കാട്ടുപന്നിയെത്തി അത് പൊതിച്ചു തിന്നും.