നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി എബിബിഎസ് പ്രവേശനം ഉറപ്പാക്കിയ കണ്ടത്തുവയലിലെ ഫാത്തിമ ഷഹാന വാരാമ്പറ്റയിലെ മുഹമ്മദ് ഷാനിജ് എ. സി,നൈന ഫാത്തിമ എ.സി എന്നിവരെ ഡി.വൈ.എഫ്.ഐ വെള്ളമുണ്ട മേഖലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉപഹാരം നല്‍കി.
ബ്ലോക് സെക്രട്ടറി മുഹമ്മദലി .മേഖലാ പ്രസിഡണ്ട് യാസര്‍ സി.വി,മേഖലാ സെക്രട്ടറി അഷ്‌റഫ് കൊമ്പന്‍.സി.പി.ഐ.എം വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി പി.എ അസീസ് മുനീര്‍ കിണറ്റിങ്ങല്‍,ജയന്‍ കെ,അഷ്റഫ്. സി.കെ,ശാക്കിര്‍ ടി.എച് എന്നിവര്‍ പങ്കെടുത്തു