വയനാട്ടില്‍ നിന്നും കൊല്ലം റൂറല്‍ എസ് പിയായി സ്ഥലം മാറിപ്പോകുന്ന ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോയ്ക്ക് വയനാട് പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി വയനാട് എസ്പിയായി ചാര്‍ജെടുത്തു
വയനാട് പ്രസ് ക്ലബ്ബിന്റെ ഉപഹാരം പ്രസിഡണ്ട് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് എസ്പിക്ക് കൈമാറി. ജില്ലാ പോലീസ് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ട്രഷറര്‍ അനീഷ് എ.പി, പി ഇല്യാസ്,ജിന്‍സ് തോട്ടുംകര, അര്‍ജുന്‍ പി എസ്, അവനീത് ഉണ്ണി എന്നിവര്‍ പങ്കെടുത്തു.