ചേകാടി-പുല്‍പ്പള്ളി-ബത്തേരി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കും.

0

ലോക്ഡൗണില്‍ നിര്‍ത്തിയിരുന്ന മറ്റ് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നെങ്കിലും ചേകാടി റൂട്ടില്‍ ബസോടിത്തുടങ്ങിയിരുന്നില്ല.സ്വകാര്യബസും സര്‍വീസ് നടത്താതായതോടെ ജീപ്പ് സര്‍വീസ് മാത്രമായിരുന്നു ആശ്രയം.

രാവിലെ 7.30-ന് പുല്‍പ്പള്ളിയില്‍ നിന്ന് ചേകാടിയിലേക്ക് ബസ് പുറപ്പെടും. 8.10-ന് ചേകാടിയില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക്. 8.50-ന് ചേകാടിക്ക്. 9.30-ന് ചേകാടിയില്‍നിന്ന് ബത്തേരിയിലേക്ക്. വൈകുന്നേരം അഞ്ചിന് പുല്‍പ്പള്ളി-ചേകാടി. 5.40-ന് ചേകാടി-പുല്‍പ്പള്ളി.

Leave A Reply

Your email address will not be published.

error: Content is protected !!