ദാസ്യ പണി ചെയ്യാത്തതിനാല്‍ പിരിച്ചുവിട്ട സംഭവം: വയനാട് ഡിഎഫ്ഒയെ സിപിഐ ഉപരോധിച്ചു
ദാസ്യവേല ചെയ്യാന്‍ വിസമ്മതിച്ച താല്ക്കാലിക വാച്ചറെ പിരിച്ചുവിട്ട സംഭവം.സി.പി.ഐ. പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു.മണിക്കൂറുകള്‍ നീണ്ട ഉപരോധത്തെ തുടര്‍ന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം പിന്‍വലിച്ചു.
മാനന്തവാടിയില്‍ താല്‍കാലിക ജീവനക്കാരനെ അന്യായമായ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഡി.എഫ്.ഒ.രമേശ് വിഷ്‌ണോയിയെ ഉപരോധിച്ചത്.നേതാക്കളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ രംഗം ബഹളത്തിന് വരെ ഇടയാക്കി.പോലീസ് സ്ഥലതെത്തിയെങ്കിലും ഡി.എഫ്.ഒ.യും സമരക്കാരും നിലപാട് കടുപ്പിച്ചതോടെ സമരം ഉച്ചവരെ നീണ്ടു.ഒടുവില്‍ വനംവകുപ്പ് മന്ത്രി ഇടപ്പെട്ട് നാളെ ചര്‍ച്ച നടത്താന്‍ കണ്ണൂര്‍ സി.സി. എഫ് അഡല്‍ അരശിനെ ചുമതലപ്പെടുത്തിയതോടെയാണ് ഉച്ചയ്ക്ക് 1.15 ഓടെ സമരം അവസാനിപ്പിച്ചത്.
സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, നിയോജക മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, രംജിത്ത് കമ്മന, കെ.സജീവന്‍, അഖില്‍ പത്മനാഭന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം ഭിന്നശേഷി ക്കാരനായ താല്‍കാലിക വാച്ചര്‍ മുരളിയെയാണ് വീട്ടുപണി എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഡി.എഫ്.ഒ. പിരിച്ചുവിട്ടത്.