മീന്‍ മുട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. രണ്ട് വര്‍ഷം മുമ്പാണ് കോടതി ഉത്തരവ് പ്രകാരം പടിഞ്ഞാറത്തറ മീന്‍ മുട്ടി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശനം നിരോധിച്ചത്.
ദിനം പ്രതി കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നുമായി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ബാണാസുര മീന്‍ മുട്ടി വെള്ളച്ചാട്ടം.രണ്ട് വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ ചെയ്തതിനാല്‍ ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വനം വകുപ്പ് അനുമതി ലഭിക്കുന്നതിന് കോടതിയിലും സര്‍ക്കാരിനും രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നയിച്ചിരുന്ന നിരവധി കച്ചവടക്കാര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് മീന്‍മുട്ടി വെള്ളച്ചാട്ടം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.