സൗദി ടൂറിസം: അൽഉല പുരാവസ്‍തു കേന്ദ്രങ്ങളിൽ ഒക്ടോബർ 31 മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും

0

 സൗദി ടൂറിസം സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. കൊവിഡ് മൂലം പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഘട്ടം ഘട്ടമായി നീക്കുകയാണ്. സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള അൽഉല പുരാവസ്തുക കേന്ദ്രങ്ങളിൽ ഒക്ടോബർ 31 മുതൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും.

അൽഉല റോയൽ കമീഷൻ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 30, 31 തീയതികളിൽ അൽഉലയിലെ പ്രദേശവാസികൾക്ക് മാത്രമാണ് പ്രവേശനാനുമതി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അൽഉല പുരാവസ്തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്മ മലയിടുക്കുകൾ എന്നിവ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നത്. 

 

Leave A Reply

Your email address will not be published.

error: Content is protected !!
07:50