വയനാടിന് ഭീഷണിയായി പശുക്കളില്‍ പുതിയ വൈറസ് ബാധ

0

കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളില്‍ വൈറസ് രോഗം പടരുന്നു.പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത ലംബി സ്‌കിന്‍ ഡിസീസ് അഥവാ എല്‍ .എസ്. ഡി. വൈറസ് രോഗബാധയാണ്  ഇപ്പോള്‍ വയനാട്ടിലും ഭീഷണിയായിരിക്കുന്നത്.

അമ്പലവയലിലും  വരദൂരിലും  ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി വെള്ളമുണ്ട പഞ്ചായത്തിലാണ്  വീണ്ടും രോഗം എത്തിയിട്ടുള്ളത്.പ്രതിരോധ മരുന്നു വിതരണത്തിനുള്ള വാക്‌സിനായ ഗോട്ട് പോക്‌സ് കിട്ടാനില്ലാത്തതിനാല്‍  ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്.  പുറത്തു നിന്നും കൊണ്ടുവരുന്ന കാലികളിലൂടെയാണ് രോഗം കേരളത്തില്‍ എത്തുന്നത്. ഈച്ചകളിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്. പാല്‍ ഉല്‍പാദനം കുറയുകയും  കൈകാലുകള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും ചിലപ്പോള്‍ അംഗ വൈകല്യം സംഭവിക്കുകയും ചെയ്യും. രോഗാവസ്ഥ രൂക്ഷമായാല്‍ ഗര്‍ഭം അലസി പോകാനും സാധ്യതയുണ്ട്. മരണം അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും ക്ഷീര  മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വൈറസ് ബാധ.

Leave A Reply

Your email address will not be published.

error: Content is protected !!