പൊതു മര്യാദകള്‍ ലംഘിച്ചതിന് കുവൈത്തില്‍ വാര്‍ത്താ അവതാരകയെ നാടുകടത്തി

0

പൊതുമര്യാദകള്‍ ലംഘിച്ചതിന്റെ പേരില്‍ കുവൈത്തില്‍ വാര്‍ത്താ അവതാരകയെ നാടുകടത്തി. ലെബനാന്‍ സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്‍ദെലാണ് നാടുകടത്തപ്പെട്ടത്.  പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുടെ പേരിലാണ് അധികൃതരുടെ നടപടി. പത്ത് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്നാപ്പ് ചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍ ഏറെ വിവാദങ്ങളുണ്ടായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എത്തിക്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് നടപടിയെടുത്തത്. 

Leave A Reply

Your email address will not be published.

error: Content is protected !!