സൗദിയിൽ പൊതു സ്ഥലങ്ങളിലെ അശ്രദ്ധ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി
സൗദിയിൽ പൊതു സ്ഥലങ്ങളിലെ അശ്രദ്ധ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായേക്കുമെന്ന് വിദഗ്ധർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധരുടെ അഭിപ്രായ പ്രകടനം. പൊതുസ്ഥലങ്ങളിൽ ആ ശ്രദ്ധയോടെ ഇടപെടൽ നടത്തിയാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുൻപ് മുന്നറിയിപ്പു നൽകിയിരുന്നു.