ദുബെെ കെഎംസിസിയുടെ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം ശശി തരൂര്‍ എംപിക്ക്
മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്. ഡോ.പി.എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം എളേറ്റിൽ, ഇസ്മായിൽ ഏറാമല, കെ.പി. മുഹമ്മദ്, നജീബ് തച്ചംപൊയിൽ എന്നിവരാണ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്