പ്രവാസികൾക്കായി പ്രതിമാസ പെൻഷൻ പദ്ധതിയുമായി ജിദ്ദ കെഎംസിസി
സൗദിയിൽ ജിദ്ദ കെ.എം.സി.സി, പ്രവാസികൾക്കായി പ്രതിമാസ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാകുന്നവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ മരണാനന്തര ആനൂകൂല്യവും ലഭിക്കും. ഇത് വരെ പത്ത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.