കോട്ടത്തറ ഗവ: ഹോമിയോ ജിഎച്ച്എസ്എസ് റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.
കോട്ടത്തറ ഗവ: ഹോമിയോ ജിഎച്ച്എസ്എസ് റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.കോട്ടത്തറ ജിഎച്ച്എസ്എസിലേക്കുള്ള യാത്രാ പ്രശ്‌നം നിരവധി തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. 55 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഈ റോഡിന് നല്‍കിയത്.
വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടുപോകുന്ന പുതിയെടുത്ത് കുന്ന് പന്ന്യാണക്കുന്ന് നിവാസികളുടെ യാത്രാപ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും.കോട്ടത്തറയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നീര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കോട്ടത്തറ ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഫര്‍ണ്ണിച്ചറുകള്‍ക്ക് പുറമേ 50 ലക്ഷം രൂപയും ചോലാ ുനിക്കുന്ന് വൈശ്വന്‍ കോളനി റോഡിന് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ വി.കെ. മൂസ്സ അദ്ധ്യക്ഷത വഹിച്ചു.
വി .സി .അബൂബക്കര്‍ ഹാജി, ഗഫൂര്‍ വെണ്ണിയോട്.കെ.കെ.മുഹമ്മദലി, എം.സിറാജ് സിദ്ധീഖ്, വി.കെ. ശഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു