ഭാരതീയ വിദ്യാനികേതന്‍ സംസ്‌കൃതി ബോധ് പരിയോജനയുടെ നേതൃത്വത്തില്‍ നവരാത്രി ആഘോഷം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 17 സ്‌കൂളുകളിലായി ഓണ്‍ലൈനിലൂടെയായിരിക്കും നവരാത്രി ആഘോഷം.
ആഘോഷത്തിന് ഭാഗമായി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ ഗൂഗിള്‍ മീറ്റിലൂടെ നിര്‍വഹിച്ചു.ഇന്ന് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സരസ്വതി വന്ദനം ആലാപന മത്സരം, പുരാണ പ്രശ്‌നോത്തരി, സുഭാഷിതം മത്സരം, ദേവി ഭാഗവത പാരായണ മത്സരം, എന്നിവ നടത്തും. 25ന് രാവിലെ ഒമ്പതുമണിക്ക് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും, 26ന് ലളിത സഹസ്രനാമാര്‍ച്ചനയും ഓണ്‍ലൈനായി നടത്തും. വിജയദശമി ദിവസം രാവിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ഗ്രന്ഥപൂജ ഉണ്ടായിരിക്കും. അന്നേദിവസം തന്നെ 17 സ്‌കൂളുകളിലേക്കും ഉള്ള ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള അഡ്മിഷനും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ അദ്ധ്യക്ഷന്‍ മുരളീധരന്‍.കെ, സംസ്‌കൃതി ബോധ് പരിയോജന അദ്ധ്യക്ഷന്‍ ദിവാകരന്‍.കെ, സംസ്‌കൃതി ബോധ് പരിയോജന സംയോജകന്‍ സൂരജ്.കെ.കെ,കലാമേള പ്രമുഖ് പ്രോഗ്രാം കോഡിനേറ്റര്‍ വിക്രമന്‍.എസ് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.