അമ്പലവയല്‍ ആര്‍എആര്‍എസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു.സെയില്‍സ് കൗണ്ടറിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് അടച്ചത്. മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി സമ്പര്‍ക്കത്തില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.