കെട്ടിട ഉദ്ഘാടനം  സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ: സി.കെ ശശീന്ദ്രന്‍ എംഎല്‍എ

0

മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് സംഘാടകര്‍ തീരുമാനിച്ചതെന്ന് സി.കെ ശശീന്ദ്രന്‍ എംഎല്‍എ.സര്‍ക്കാര്‍ അറിയാതെ ഉദ്ഘാടനം തീരുമാനിച്ചതാണ് ചടങ്ങ് തടസ്സപ്പെടാന്‍ കാരണമായത്.

എം. എസ്. ഡി. പി. പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനം തുക വിനിയോഗിക്കുന്നുണ്ട്.മന്ത്രിയെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു ദിവസം ചടങ്ങ് സംഘടിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്ന് സി.കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!