പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയില്‍ ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ഞെര്‍ളേരി അബ്ദുള്ളയെ പിടികൂടി.പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ സിബി എന്‍.ഒ , സിദ്ധിഖ്, വിജയന്‍, സൗമ്യ, ഷഹമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.