നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി നോര്‍ത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബര്‍ & അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പുതിയ സംരംഭമായ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു .10 മുതല്‍ 15% വരെ ഡിസ്‌കൗണ്ടില്‍ ഇവിടെ നിന്നും മരുന്നുകള്‍ ലഭ്യമാകും.
ഇന്ത്യന്‍ കോഫീ ഹൗസിന് സമീപത്തെ മാര്‍ക്കറ്റിംഗ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ മാനന്തവാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഗവ: കോണ്‍ട്രാക്‌സ്റ്റേഴ്സ് സഹകരണ സംഘം പ്രസിഡന്റ് സജി മാത്യുവിന് മരുന്ന് നല്‍കി നിര്‍വ്വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ കടവത്ത് മുഹമദ്, അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, അഡ്വ: ശ്രീകാന്ത് പടയന്‍, എം.റെജീഷ്, സംഘം സെക്രട്ടറി എ.ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.