കോവിഡ് ബാധിച്ച് മരിച്ച രാമന്റെ മൃതദേഹം സംസ്‌ക്കരിച്ചു
കോവിഡ് ബാധിതനായിരുന്ന വെള്ളമുണ്ട നാരോക്കടവ് സ്വദേശി കാരാപാളി രാമന്‍ (59)ന്റെ മൃതദേഹം കഴിഞ്ഞദിവസം രാത്രിയോടെ സംസ്‌കരിച്ചു. കോവിഡ് മാനദണ്ഡപ്രകാരം പിപി ഇകിറ്റുകള്‍ ധരിച്ച് സന്നദ്ധ പ്രവര്‍ത്തകരാണ് സംസ്‌കാരചടങ്ങുകള്‍ നടത്തിയത്.
ഓഗസ്റ്റ് എട്ടാം തീയതിദേഹാസ്വസ്ഥ്യം തുടര്‍ന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. ഇദ്ദേഹത്തിന് ശ്വാസതടസ്സവും, ഷുഗര്‍, കിഡ്‌നി രോഗവും ഉണ്ടായിരുന്നു. മാനന്തവാടിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ഇയാള്‍ക്ക് പരിശോധനാഫലം നെഗറ്റീവായിരുന്നു.പിന്നീട് ആരോഗ്യനില വഷളായതോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവാകുകയും ഇയാളെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്നലെഉച്ചയോടെ മരണപ്പെടുകയായിരുന്നു. രാത്രി ഏഴ് മണിയോടെ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തി. സന്നദ്ധ സേവന പ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, ജോണ്‍സണ്‍, ജോബിന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.