ബാങ്ക് എടിഎം തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു; പ്രതികള്‍ക്ക് 64 വര്‍ഷം തടവ്, നാടുകടത്തല്‍
സൗദി അറേബ്യയിലെ റിയാദില്‍ ഒരു ബാങ്ക് എടിഎം കൊള്ളയടിച്ച സംഘത്തിന് 64 വര്‍ഷം തടവുശിക്ഷ വിധിച്ചു. റിയാദിലെ എടിഎം മെഷീന്‍ തകര്‍ത്ത പ്രതികള്‍ 14 ലക്ഷം സൗദി റിയാലാണ് മോഷ്ടിച്ചത്.
ഒരു സ്വദേശി പൗരനും അറബ് വംശജരായ അഞ്ച് വിദേശികള്‍ക്കുമുള്‍പ്പെടെ ആറ് പ്രതികള്‍ക്കും കൂടിയാണ് റിയാദ് ക്രിമിനല്‍ കോടതി 64 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
മോഷ്ടിച്ച പണം പ്രതികളില്‍ നിന്ന് ഈടാക്കാനും ഇവര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. തടവുശിക്ഷയ്ക്ക് ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും.
ഇവരെ പിന്നീട് സൗദിയിലേക്ക് പ്രവേശിപ്പിക്കില്ല. 2020 ഫെബ്രുവരി 15നാണ് സംഘം റിയാദിലെ അല്‍ജസീറയിലെ ഒരു ബാങ്ക് എടിഎം കൊള്ളയടിച്ചത്. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്ന പണം കവര്‍ന്നത്. വിവിധ രാജ്യക്കാരായ 11 പേരാണ് 14 ലക്ഷം റിയാലിന്റെ കവര്‍ച്ച നടത്തിയത്.