സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍; കടുത്ത ശിക്ഷ ഉറപ്പാക്കി കൊണ്ടുള്ള പുതിയ മുന്നറിയിപ്പുമായി യുഎഇ
സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കമന്റുകള്‍ ഇടുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നത്.
250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയായി ഈടാക്കും. 2020ലെ അഞ്ചാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം ടെലികോം നെറ്റ്‍വര്‍ക്കുകള്‍, ഏതെങ്കിലും തരത്തിലുള്ള ഐടി സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ സൈബര്‍ ക്രൈമാണെന്ന് വ്യക്തമാക്കുന്നു.
പ്രോസിക്യൂട്ടര്‍മാരുടെ കണക്ക് പ്രകാരം സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായി അബുദാബി പോലീസ് അറിയിപ്പുകൾ നൽകിയിരുന്നു