കൊവിഡ് 19; രണ്ടാമത്തെ വാക്സിനും അനുമതി നല്കി റഷ്യ
കൊവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ മുന്നേറുന്നതിനിടെ രണ്ടാമത്തെ വാക്സിനും റഷ്യ അനുമതി നല്കി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് രണ്ടാമത്തെ വാക്സിനും അംഗീകാരം നൽകിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘എപിവാക്കൊറോണ’ (EpiVacCorona) എന്ന പേരിലാണ് റഷ്യ രണ്ടാമത്തെ വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്സിന് വികസിപ്പിച്ചത്. എപിവാക്കൊറോണ വാക്സിന് നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി പരീക്ഷണം ആരംഭിക്കുമെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു