കെ പി എസ് ടി എ വയനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി.പി ആലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പെന്‍ഷന്‍ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കുക, ഗവണ്‍മെന്റ് പ്രൈമറി സ്‌ക്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരെ നിയമിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ തള്ളികളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് അബ്രഹാം കെ മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു വാളല്‍, വിദ്യാഭ്യാസ ജില്ലസെക്രട്ടറി പി.പ്രദീപ് കുമാര്‍, കെ.സബാസ്റ്റ്യന്‍, എം വി രാജന്‍, വി.ശ്രീജേഷ് നായര്‍, നേമിരാജന്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.