മലായിയുടെ ശവസംസ്‌കാരം നടത്തി
ഇന്നലെ മരിച്ച ആദിവാസി കാരണവര്‍ മലായിക്ക് പരിശോധനയില്‍കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശവസംസ്‌കാരം നടത്തി. സന്നദ്ധ പ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.ഇന്നലെ ഉച്ചയോടെ മരിച്ച തരുവണ പള്ളിയാല്‍ കോളനിയിലെ മലായി (100)ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.
ഇദേഹം ശരീരവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികത്സ തേടിയിരുന്നു. മൂക്കിലൂടെ രക്തസ്രവുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്.പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു. സന്നദ്ധ പ്രവര്‍ത്തകരാണ് ശവസംസ്‌കാരം നടത്തിയത്. വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരായ സാജിദ് വള്ളുവശ്ശേരില്‍. സിറാജ് എം.സി, മുഹമ്മദ് തേവ്, ഷാലിക് പുലിക്കാട്, അനസ് കുന്നുമ്മല്‍ അങ്ങാടി, നാസര്‍ സാവാന്‍ അബ്ദുള്ള വൈക്കിലേരി എന്നീ സന്നദ്ധ പ്രവര്‍ത്തകരാണ് ചടങ്ങ് നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ജെ.എച്ച്.ഐമാരായ ജോണ്‍സണ്‍, ജോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.