പനമരം സി.എച്ച് സെന്റര്‍ ഡയാലിസ് സെന്ററിന് ടിവി നല്‍കി
ആതുരസേവന രംഗത്ത് ഒട്ടേറെ സംഭാവന നല്‍കിയ പനമരം സി.എച്ച് സെന്റര്‍ കമ്മറ്റി പനമരം ഡയാലിസ് സെന്ററിന് ടിവി നല്‍കി വീണ്ടും മാതൃകയായി.30 വര്‍ഷത്തോളമായി കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞിയും മറ്റ് ഭക്ഷണങ്ങളും മുടങ്ങാതെ നല്‍കി വരുന്നുണ്ട്.
ചടങ്ങ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ അസ്മത്ത് ടി.വി മെഡിക്കല്‍ ഓഫീസര്‍ ഷീജക്ക് നല്‍കി . കെ.അസീസ്, ജയന്തി രാജന്‍സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കൊവ ഷാജഹാന്‍, വി, ബഷീര്‍,തുടങ്ങിയവര്‍ സംസാരിച്ചു.