പെണ്‍കുരുന്ന് പൊന്‍കുരുന്ന് വെബിനാര്‍ സംഘടിപ്പിച്ചു

0

അന്തര്‍ദേശീയ ബാലികാദിനത്തില്‍  കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ പെണ്‍കുരുന്ന് പൊന്‍കുരുന്ന് വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.ആലത്തൂര്‍  എം പി.രമ്യ ഹരിദാസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു.കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് റ്റെസിന്‍ വയലില്‍ അദ്ധ്യക്ഷയായിരുന്നു.

മാനന്തവാടി രൂപത അദ്ധ്യക്ഷന്‍ മാര്‍.ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി. കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഡോ.ശ്രീപ്രിയ സി.കെ വെബിനാറില്‍ ക്ലാസെടുത്തു. കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സി.റോസ് മെറിന്‍ , കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, ഡയറക്ടര്‍ ഫാ.ആഗസ്റ്റിന്‍ ചിറയ്ക്കതോട്ടത്തില്‍, രൂപത ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!