ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

0

ഫോറസ്റ്റ് ലീസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക, ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുക, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോറസ്റ്റ് ലീസ് കര്‍ഷക ഭൂരഹിത സംരക്ഷണ സമിതി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയില്‍ ഉപവാസ സമരം വയനാട് ചെട്ടി സര്‍വ്വീസ് സൊസൈറ്റി കേന്ദ്രസമിതി പ്രസിഡണ്ട് കണ്ണിവട്ടം കേശവന്‍ചെട്ടി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ കെ രാജന്‍ അധ്യക്ഷനായിരുന്നു.എ എം ഉദയകുമാര്‍, ടി എന്‍ സജിത്ത്, പി ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!