കൊവിഡ്; ഒമാനില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ
ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ബീച്ചുകളും അടച്ചു. ഈ മാസം 11 മുതല്‍ 23 വരെ രണ്ടാഴ്ചക്കാലം വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സുപ്രിം കമ്മിറ്റി തീരുമാനിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ. കുടുംബ, സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും സുപ്രിം കമ്മിറ്റി കരര്‍ശന നിര്‍ദേശം നല്‍കി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.