എപി.ജെ. അബ്ദുല്‍ കലാം അവാര്‍ഡ് ഡോ.ഷൈമ ടി ബെന്നിയ്ക്ക്
കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ റിസോഴ്‌സ് എന്‍.ജി.ഒ. ആയി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ.ഷൈമ ടി ബെന്നിയെ തെരഞ്ഞെടുത്തു.
ഇരുപത്തിയാറ് വര്‍ഷത്തെ അധ്യാപന പരിചയമുള്ള അധ്യാപികയുടെ വിവിധ മേഖലയിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമദിന്റെ അധ്യക്ഷതയിലുള്ള അവാര്‍ഡ് ജൂറി കമ്മറ്റി തെരഞ്ഞെടുത്തത്. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്‍മദിന മായ ഒക്ടോബര്‍ 15 ന് തൃശൂര്‍ പുതുക്കാടുള്ള ഐ.സി.സി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യുമെന്ന് എസ്.ആര്‍.എസ്. ചെയര്‍മാന്‍ പ്രൊഫ. ഡോ. നിസാം റഹ്മാന്‍ അറിയിച്ചു .