സിസ്റ്റര്‍ ക്രിസ്റ്റീനയ്ക്ക് എ.പി. ജെ. അബ്ദുള്‍ കലാം അക്കാദമിക് ലീഡര്‍ അവാര്‍ഡ്

0

കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ഡോ.  സിസ്റ്റര്‍ ക്രിസ്റ്റീന (സാലിമ വര്‍ഗീസ് ) സോഷ്യല്‍ റിസേര്‍ച്ച് സൊസൈറ്റിയുടെ 2020ലെ എ.പി.ജെ അബ്ദുല്‍കലാം അക്കാദമിക്  ലീഡര്‍ അവാര്‍ഡ്.  ഒക്ടോബര്‍ 15ന്  തൃശ്ശൂര്‍ ഐ സി എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍   അവാര്‍ഡ് ദാനം നടക്കുമെന്ന്  സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ഡോക്ടര്‍ നിസാം റഹ്മാന്‍ അറിയിച്ചു.

മാനന്തവാടി വിന്‍സെന്റ് ഗിരിയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സഭാംഗമാണ് സിസ്റ്റര്‍ ക്രിസ്റ്റീന. എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിലും  സൈക്കോളജിയിലും ഇരട്ട  മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഷം അമേരിക്കയിലെ ഹൈപ്പോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും  കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച്  ഡിപ്ലോമയും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്  . വിവിധ സ്‌കൂളുകളില്‍ അധ്യാപികയായിരുന്നു സിസ്റ്റര്‍ ക്രിസ്റ്റീന.

Leave A Reply

Your email address will not be published.

error: Content is protected !!
03:06