കള്ളനോട്ടുമായി യുവാവ് പിടിയില്‍
അഞ്ഞൂറു രൂപയുടെ കള്ളനോട്ടുമായി പനമരം മാത്തൂരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ ഒഴക്കോടി കാഞ്ഞിരത്തിങ്ങല്‍ ജെയിംസാണ് പിടിയിലായത്.നടവയലിലെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങി 500 ന്റെ നോട്ട് കൊടുത്ത് ബാക്കി വാങ്ങി സ്ഥലം വിട്ട ഇയാളെക്കുറിച്ച് കടക്കാരന്‍ സംശയത്തിന്റെ പേരില്‍ മാത്തൂരിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു ഇതേതുടര്‍ന്ന് ഇവര്‍ ജെയിംസിനെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
പനമരം മാത്തൂരില്‍ നാട്ടുകാരുടെ സഹായത്തോടെ തവിഞ്ഞാല്‍ ഒഴക്കോടി കാഞ്ഞിരത്തിങ്കല്‍ ജെയിംസ് (40 )നെ പനമരം പോലീസ് പിടികൂടുകയായിരുന്നു.എന്നാല്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ തന്നെ ജെയിംസ് രണ്ട് 500 ന്റെ നോട്ടുകള്‍ കീറി കളഞ്ഞതായി പറയപ്പെടുന്നു.പനമരം എസ് ഐ അനില്‍കുമാര്‍, എസ് ഇ.പി.ഒ ജോയി, ഗോപാലകൃഷ്ണന്‍, സി.പി.ഒ.മാരായ ബീ നിത്, അബ്ദുറഹിമാന്‍ ,ഷെറിന്‍, രതീഷ് തുടങ്ങിയവര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.