സൗദി അറേബ്യയിൽകൂടുതല്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; നിരവധി പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധിയിലാവും

0

 സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം വരുന്നു. ഇതിന് പുറമെ ഐ.ടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവൽക്കരിക്കുന്നു. ഐ.ടി രംഗത്തെ സൗദിവത്ക്കരണം അടുത്ത വർഷം ജൂൺ മുതൽ പ്രാബല്യത്തിൽ വരുത്തനാണ് തീരുമാനം.ഗതാഗത മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിർ പറഞ്ഞു. 45,000ൽ അധികം സ്വദേശികൾക്ക് ഗതാഗത മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.  ഓൺലൈൻ ടാക്സി കമ്പനികളിലും അടുത്ത ഘട്ടത്തിൽ സൗദിവൽക്കരണം പൂർത്തിയാകും.

Leave A Reply

Your email address will not be published.

error: Content is protected !!