മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവില്ല

0

മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
സര്‍ക്കാരിന്റെ ധന നയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയ്ക്കും ബാങ്ക് മേഖലയ്ക്കും അത് കോട്ടമുണ്ടാകുമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.മൊറട്ടോറിയം കാലയളവില്‍ രണ്ടുകോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടു പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് കോടതി വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതിനും തീരുമാനം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ച കോടതി ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.,

Leave A Reply

Your email address will not be published.

error: Content is protected !!