ലക്കിടി മാവോയിസ്റ്റ് വെടിവെയ്പ്പ് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പൊലിസിന് ക്ലീന്‍ചീറ്റ്
ലക്കിടി മാവോയിസ്റ്റ്വെടിവെയ്പ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലിസിന് ക്ലീന്‍ചീറ്റ്. സംഭവത്തില്‍ പൊലിസ് ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 250 പേജുള്ള റിപ്പോര്‍ട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടെന്ന് കൊല്ലപ്പെട്ട ജലീലിന്റെ ബന്ധുക്കള്‍ പറഞ്ഞു.
റിസോര്‍ട്ടില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലിസ് വാദം പൊളിയുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട് . ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്്.
26-ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന SBBL റൈഫിളാണ്.ഈ തോക്കില്‍ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേ സമയം പൊലീസ് ഹാജരാക്കിയ സര്‍വ്വീസ് പിസ്റ്റലുകളില്‍ 9 എണ്ണത്തില്‍ നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്
2019 മാര്‍ച്ച് 6നാണ് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് ജലീല്‍ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ തിരികെ വെടിവെച്ചുഎന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറന്‍സിക് ലാബ് ജില്ലാകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മറച്ച് വെച്ച പൊലീസ്, സര്‍വ്വീസ് തോക്കുകള്‍.തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ.പകര്‍പ്പ് എടുത്തതും പിടികൂടുന്നതിന് പകരം പൊലീസ് ജലീലിനെ വെടിവെച്ച് കൊന്നത് ബോധപൂര്‍വ്വമാണെന്ന് അന്നേ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.