ലുലുവിന്റെ ഓഹരി വാങ്ങാനൊരുങ്ങി സൗദി; ലക്ഷ്യം 8000 കോടിയുടെ നിക്ഷേപം

0

മധ്യപൂര്‍വ ദേശത്തെ തന്നെ പ്രമുഖ റിട്ടെയ്ല്‍ സംരംഭകരായ ലുലു ഗ്രൂപ്പിന്റെ പ്രധാന ഓഹരി വാങ്ങാന്‍ സൗദി നിക്ഷേപക നിധി (പി.ഐ.എഫ്) ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പിഐഎഫ് ചെയര്‍മാന്‍. ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന.അടുത്തിടെ അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു 1.1 ബില്യന്‍ യുഎസ് ഡോളര്‍ (8000 കോടി രൂപ) ലുലു ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു. ജോര്‍ദാന്‍, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളില്‍ പുതിയ വിപണി വ്യാപിപ്പിക്കുന്നതിനാണിത്.സര്‍ക്കാര്‍ തല വന്‍കിട നിക്ഷേപ പദ്ധതികള്‍ ലുലു ഗ്രൂപ്പിലും അതിന്റെ ചെയര്‍മാന്‍ എം.എ.യൂസുഫലിയിലും ഉള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. 7.4 ബില്യന്‍ യുഎസ് ഡോളര്‍ (55,800 കോടി രൂപ) ആണ് നിലവില്‍ ലുലുവിന്റെ വാര്‍ഷിക വിറ്റുവരവ്. 22 രാജ്യങ്ങളില്‍ലായി 194 ഹൈപ്പര്‍മാര്‍കറ്റുകള്‍, 55,000 ത്തിലധികം ജീവനക്കാരുമായി പ്രതിദിനം 1.6 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സേവിക്കുന്ന ബ്രഹദ് ശൃംഖലയാണ് ഇന്ന് ലുലു.

Leave A Reply

Your email address will not be published.

error: Content is protected !!