രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു

0

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇടമായ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് തുറക്കുന്നത്. പുതിയ പെയിന്റ് അടിച്ച് മോടി കൂട്ടിയ സ്‌കൂളുകളിലേക്ക് 11000 കുട്ടികളാണ് ചൊവ്വാഴ്ച മടങ്ങി എത്തിയത്. ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്ത് എട്ട് മാസം പിന്നിടുമ്പോള്‍ രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷമാണ്. പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ സ്വീകരിച്ചത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ 21 ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!