കല്‍പ്പറ്റയില്‍ ആശങ്ക. 8 പേര്‍ക്ക് കോവിഡ് , കല്‍പ്പറ്റ സപ്ലൈകോ സ്റ്റോര്‍ അടച്ചു

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി.

0

കല്‍പ്പറ്റയില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് പോസിറ്റീവായി.ഇതില്‍ നാലുപേര്‍ മുട്ടില്‍ സ്വദേശികളും, നാലുപേര്‍ കല്‍പ്പറ്റ സ്വദേശികളുമാണ്. സപ്ലൈക്കോ കിറ്റ് പാക്കിംഗ് ജീവനക്കാരിക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. മറ്റ് ജീവനക്കാരുടെ സമ്പര്‍ക്കം സംശയിച്ച് കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്‌സിലെ സപ്ലൈകോ സ്റ്റോര്‍ ഇന്ന് ഉച്ചയോടെ അടച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!