സി എച്ച് വിദ്യാഭ്യാസ രംഗത്ത് ചരിത്രം രചിച്ച നായകന്‍ :ഇസ്മായില്‍ പി വയനാട്
കേരള നിയമ സഭയില്‍ ആഭ്യന്തരം, വിദ്യാഭ്യാസം തുടങ്ങി ഒട്ടു മിക്ക വകുപ്പുകളും കൈകാര്യം ചെയ്യുകയും നിയമ സഭാ സ്പീക്കറും ഉപ മുഖ്യ മന്ത്രി പദവും മുഖ്യ മന്ത്രി പദവും വഹിക്കുകയും എല്ലാ മേഖലകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ ഇസ്മായില്‍ പി വയനാട് അനുസ്മരിച്ചു. ദുബൈ വയനാട് ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അടക്കം കേരളത്തിലെ എണ്ണപ്പെട്ട സര്‍വ്വകലാശാലകളില്‍ മിക്കതിനും തുടക്കം കുറിച്ച് കൊണ്ട് വിദ്യാഭ്യാസ രംഗത്ത് വിപ്ലവ കരമായ മാറ്റങ്ങള്‍ കൊണ്ട് വന്ന നേതാവായിരുന്നു വെന്നും ജീവിതത്തിലുടനീളം സാമുദായിക ഐക്യത്തിനും മതേത രത്വത്തിനും മുന്‍ഗണന നല്‍കുകയും സമൂഹം രക്ഷപ്പെട ണമെങ്കില്‍ അവരുടെ വിദ്യാഭ്യാസ സാംസ്‌കാരിക നിലവാരം ഉയരണമെന്നുള്ളതായിരുന്നു സി എച്ചിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രസിഡന്റ് സി. എം. സെയ്തലവി മീനങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂം മീറ്റിംഗ് ദുബൈ കെ. എം. സി. സി സംസ്ഥാന സെക്രട്ടറി മജീദ് മടക്കിമല ഉദ്ഘാടനം ചെയ്തു.അമല്‍ നൗഷാദ് ഖിറാഅത്ത് ,സത്താര്‍ പടിഞ്ഞാറത്തറ,അഷ്റഫ് ഓടത്തോട് രഹനാസ് യാസീന്‍,ഷാനിഫ് ബാഖവി നൗഷാദ് കോറോത്ത് ,ജാഫര്‍ അവറാന്‍, സത്താര്‍ കുരിക്കള്‍, ലത്തീഫ് പാണ്ടിക്കടവ്, വാസിര്‍ കടവത്ത്, സിറാജ്, ഷൌക്കത്ത്, ജാബിര്‍, മുര്‍ഷിദ്, അജ്മല്‍, റഫീഖ് ,ജനറല്‍ സെക്രട്ടറി മൊയ്തു മക്കിയാട് , സെക്രട്ടറി കബീര്‍ വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.