ആശുപത്രിയിൽ നിന്നിറങ്ങി ഡൊണാൾഡ് ട്രംപ്; പ്രതിഷേധം അറിയിച്ച് ആരോഗ്യവിദഗ്ധർ
ചികിത്സയിൽ തുടരുന്നതിനിടെ ആശുപത്രിയിൽ നിന്നിറങ്ങി ഡൊണാൾഡ് ട്രംപ്; പ്രതിഷേധം അറിയിച്ച് ആരോഗ്യവിദഗ്ധർ
കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ അനുയായികളെ കാണാൻ ആശുപത്രിയിൽ നിന്നിറങ്ങി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പല തരം അഭ്യൂഹ ങ്ങൾ തുടരുന്നതിനിടെയാണ് ആശുപത്രി വാസത്തിന് ഹ്രസ്വ ഇടവേള നൽകി അദ്ദേഹം പുറത്തിറങ്ങിയിരിക്കുന്നത്. കോ വിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ മഹാമാരി യിൽ രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. വൈറസിന്‍റെ വ്യാ പനം ഇപ്പോഴും രൂക്ഷമായ രാജ്യത്ത് അതേ രോഗത്തിന് ചികി ത്സയിലിരിക്കുന്ന ട്രംപിന്‍റെ നടപടി വിവാദം ഉയർത്തിയിട്ടുണ്ട്.